പാലാ: ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നടപടിയില്‍നിന്നു വിദ്യാഭ്യാസവകുപ്പ് പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. പതിറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അവധി ദിവസം ക്രൈസ്തവരുടെ ആരാധനാ ദിവസമാണ്. കഴിഞ്ഞ കുറെക്കാലങ്ങളായി ഈ ദിനം പരീക്ഷകള്‍ക്കും പൊതുമീറ്റിംഗുകള്ക്കും തെരഞ്ഞെടുക്കുന്ന രീതി അനുവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും രാജ്യത്തിന്റെ മതേതരത്വ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനു കടമയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലില്‍, ജോസഫ് കണ്ടം, പ്രസാദ് ഉരുളികുന്നം, മൈക്കിള്‍ കാവുകാട്ട്, ജോഷി വട്ടക്കുന്നേല്‍, ജോസ് വേരനാനി, ജോസ് എടേട്ട്, ജോബി കുറ്റിക്കാട്ട്, ബാബു മുകാല എന്നിവര്‍ പ്രസംഗിച്ചു.