പെരുവ: കാരിക്കോട് നാട്ടൊരുമയും വെള്ളൂര്‍ ജനമൈത്രി പോലീസും മയക്കുമരുന്നിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ കാരിക്കോട് തെക്കേക്കര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് സെമിനാര്‍ നടക്കും. തുടര്‍ന്ന് സന്ദേശറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചിന് കീഴൂര്‍ പ്ലാംചുവട് ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ ആനക്കുഴി, ജെയ്മോള്‍ ജോര്‍ജ്, എ.കെ. ഗോപാലന്, സാലി ജോര്‍ജ്, ജോയി നടുവിലേടം, നാട്ടൊരുമ പ്രസിഡന്റ് ബാബുരാജ് വട്ടക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.