തലയോലപ്പറമ്പ്: മുദ്ര പബ്ലിക് ലൈബ്രറിയുടേയും അക്ഷരദീപം സാംസ്കാരിക സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധി സ്മൃതി ജനകീയ ചിത്രരചനയും സെമിനാറും സംഘടിപ്പിക്കും.
ഒക്ടോബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനു ഗാന്ധി സ്മൃതി ജനകീയ ചിത്രരചന ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.കെ. ഷിബു ഉദ്ഘാടനം ചെയ്യും. തുടർന്ന് കവിയരങ്ങ് അക്ഷരദീപം സംസ്ഥാന ട്രഷറർ എ.എൻ. സാബു ഉദ്ഘാടനം ചെയ്യും. തുടർന്നു സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ചരിത്രവും യാഥാർഥ്യവും എന്ന വിഷയത്തിൽ സെമിനാർ നടത്തും.
ഇ.വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. മുദ്ര സാംസ്കാരിക സമിതി പ്രസിഡന്റ് എം.ജി. രാഘവൻ അധ്യക്ഷത വഹിക്കും. ലൈബ്രറി പ്രസിഡന്റ് പ്രഫ. എച്ച്. സദാശിവൻപിള്ള, സണ്ണി ചെറിയാൻ, എ.എൻ. സാബു, ബേബി ടി. കുര്യൻ, എം.കെ. ഷിബു, ഇടവട്ടം ജയകുമാർ, എ. ശ്രീകല, പി.പി. പത്മനന്ദനൻ, അബ്ദുൾ കരീം ചൈതന്യ, കെ.ആർ. സുശീലൻ തുടങ്ങിയവർ പ്രസംഗിക്കും.