ഗാന്ധിനഗർ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ പങ്കെടുത്തയാൾ കുഴഞ്ഞു വീണു. ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രകാശ് എന്നയാളാണ് കുഴഞ്ഞുവീണത്. ഇയാൾ ഇരുന്ന കസേരയിൽനിന്ന് ബോധരഹിതനായി വീഴുകയായിരുന്നു.
ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ് ബോധവത്കരണ ക്ലാസ് അവസാനിപ്പിച്ചു മടങ്ങാനൊരുങ്ങുന്പോഴാണ് ഇയാൾ മറിഞ്ഞുവീണത്. ഉടൻ ഡോ. വി.എൽ. ജയപ്രകാശും ആർഎംഒ ഡോ. രഞ്ജിനും ചേർന്ന് ഇദ്ദേഹത്തെ തറയിൽ കിടത്തുകയും പരിശോധന നടത്തുകയും ചെയ്തു. രക്തസമ്മർദം കുറഞ്ഞതാണ് ഇയാൾ ബോധരഹിതനായി വീഴാൻ കാരണം. ഡോക്ടർമാരുടെ നിർദേശപ്രകാരം രോഗിക്ക് അടിയന്തര ചികിത്സ നൽകി. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.