ഗാന്ധിനഗർ: ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദ്രോഗം മൂലമാണെന്നും ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും കോട്ടയം മെഡിക്കൽ കോളജിലെ ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ.
ഹൃദയശസ്ത്രക്രിയാ വിഭാഗവും, ക്ലിനിക്കൽ നഴ്സിംഗ് വിദ്യാഭ്യാസ വിഭാഗവും കോളജ് യൂണിയനും ചേർന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യായാമക്കുറവും ആധുനിക സൗകര്യങ്ങൾ ജീവിതത്തിലേക്കു കൂടുതലായി കടന്നു കയറിയതും ആഹാര രീതിയിൽ വന്ന മാറ്റവുമാണ് ഹൃദ്രോഗ നിരക്കും മരണനിരക്കും വർദ്ധിക്കുവാനുള്ള പ്രധാന കാരണം. പഴയ അടുക്കള സംവിധാനങ്ങളിലേക്കു മടങ്ങിയാൽ ഇതിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കാർഡിയോളജി വിഭാഗം അഡീഷനൽ പ്രഫസർ ഡോ. ജയപ്രസാദ്, ചീഫ് നഴ്സിംസിംഗ് ഓഫീസർ വി.ആർ. സുജാത, നഴ്സിംഗ് വിദ്യാഭ്യാസ യൂണിറ്റ് ചീഫ് കോഓർഡിനേറ്റർ എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
ചിത്രം...ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സമ്മേളനം ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ ഉദ്ഘാടനം ചെയ്യുന്നു.