കുമരകം: ചന്തക്കവലയിൽ 2298-ാം നന്പർ സഹകരണ ബാങ്കിന് സമീപം കാലപഴക്കം ചെന്ന വൈദ്യുതി പോസ്റ്റ് റോഡിലേക്കു ചാഞ്ഞു അപകടാവസ്ഥയിൽ നില്ക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സമീപത്തെ കെട്ടിടത്തിലേക്കു കണക്ഷൻ നൽകാൻ സർവീസ് വയർവലിക്കാൻ സ്ഥാപിച്ച പോസ്റ്റാണ് ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുള്ളത്.
റോഡിന്റെ ഏറ്റവും വീതി കുറഞ്ഞഭാഗത്താണ് പോസ്റ്റ് റോഡിലേക്കു ചെരിഞ്ഞു നിൽക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളും നിരവധി കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡിലേക്കു പോസ്റ്റ് വീണാൽ വലിയ അപകടം ഉണ്ടാകാനതു കാരണമാകും. കുമരകം വെെദ്യുതി ഓഫീസിൽനിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെ അപകടക്കെണിയായി നില്ക്കുന്ന പാേസ്റ്റ് നീക്കം ചെയ്ത് അപകടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.