കോട്ടയം: ഞായറാഴ്ച സ്കൂളുകള്‍ക്കു പ്രവൃത്തിദിനമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്. ഗാന്ധിജയന്തി ദിനം പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. ക്രൈസ്തവര്‍ പ്രത്യക പ്രാധാന്യം കല്പിക്കുകയും ആചരിക്കുകയും ചെയ്യുന്ന ദിവസമാണു ഞായറാഴ്ച.
ഒക്ടോബര്‍ രണ്ടിനു സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നിനോ മൂന്നിനോ ആയി പുനഃക്രമീകരിക്കണമെന്നും എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെസിസി അതിരൂപത ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ബിനോയി ഇടയാടിയില്‍, അതിരൂപത ഭാരവാഹികളായ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, സ്റ്റീഫന്‍ കുന്നുംപുറം, തോമസ് അറയ്ക്കത്തറ, തോമസ് അരയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.