അഞ്ചല്‍ : ഏരൂര്‍ ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച എം സി എഫില്‍ സ്ഥാപിച്ച ബെയിലിംഗ് യന്ത്രം എഴുമാസത്തിന് ശേഷം പ്രവര്‍ത്തിച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം എം സി എഫില്‍ എത്തിച്ചു ഇവിടെ നിന്നും രൂപമാറ്റം വരുത്തി ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ വേണ്ടിയാണ് അഞ്ചുലക്ഷത്തോളം രൂപ ചിലവില്‍ ഗ്രാമപഞ്ചായത്ത് ബെയിലിംഗ് യന്ത്രം സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രി തന്നെ നേരിട്ടെത്തി ഇത് ഉദ്ഘാടനവും നടത്തി. എന്നാല്‍ വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ ഉണ്ടായ ഗുരുതര വീഴ്ച യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതില്‍ തടസമായി മാറി. തുടര്‍ന്ന് മാലിന്യ കൂമ്പാരങ്ങള്‍ക്ക് ഇടയില്‍ നാശത്തിലേക്ക് പോകുന്ന ബെയിലിംഗ് യന്ത്രത്തിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്ത ചര്‍ച്ച ആയതോടെ ബെയിലിംഗ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി ദ്രുതഗതിയില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വൈദ്യുതി എത്തിയതോടെ കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ നേരിട്ടെത്തി യന്ത്രം പ്രവര്‍ത്തന സജ്ജമാക്കി. ഒപ്പം ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനവും നല്കി.
യന്ത്രം പ്രവര്‍ത്തന സജ്ജമായതില്‍ അതിയായ സന്തോഷമുണ്ടെന്നും കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രൂപമാറ്റം വരുത്തിക്കഴിയുമ്പോള്‍ ആവശ്യത്തിനു സ്ഥല സൗകര്യമുള്‍പ്പെടെ ലഭിക്കുമെന്നും ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് പരിശീലനം അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.