ചെറുപുഴ: ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കൊത്ത സ്വദേശികളായ രാഹുൽ, ഭാര്യ രൂപ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സമീപവാസികൾ വിവരമറിയുന്നത്.
പാടിയോട്ടുചാൽ വയക്കരയിൽ ഇവർ താമസിച്ചിരുന്ന വാടക കെട്ടിടത്തിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് ഉറപ്പിച്ചിരിക്കുന്ന ഇരുമ്പു പൈപ്പിൽ സാരി കെട്ടിയാണ് മരിച്ചത്. നിർമാണതൊഴിലാളിയാണ് രാഹുൽ.
ചെറുപുഴ സബ് ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് തടിച്ചുകൂടിയത്. ഇവരുമായി അടുപ്പമുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്.