കൊല്ലം: പെരിനാട് കലാവേദി ജില്ലാപഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് ആർ. കെ. നാരായണപിളളയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള മികച്ച ജില്ലാപഞ്ചായത്ത് അംഗത്തിനുള്ള ആർ.കെ. നാരായണപിള്ള പുരസ്കാരത്തിന് ചടയമംഗലം ഡിവിഷനിലെ ജില്ലാപഞ്ചായത്തംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സാം. കെ ഡാനിയേൽ അർഹനായി. ജില്ലാ കൗൺസിലിന്റെ വൈസ് പ്രസിഡന്റും കാഥികനുമായിരുന്ന കടവൂർ ബാലൻ സ്മാരക പുരസ്കാരത്തിന് അഡ്വ. ഫ്രാൻസിജോൺ അർഹനായി.
തൃക്കടവൂർ പഞ്ചായത്ത് പ്രസിഡന്റും പത്രാധിപരുമായിരുന്ന കടവൂർ സി. ഗോവിന്ദപിള്ളയുടെ സ്മരണാർഥം മികച്ച കോർപ്പറേഷൻ കൗൺസിലർക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് കോളേജ് ഡിവിഷൻ കൗൺസിലറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്. ഗീതാകുമാരി അർഹയായി. പുരസ്കാരങ്ങൾ കലാവേദിയുടെ 54-ാം വാർഷികത്തിന്റേയും നവരാത്രി ഉത്സവത്തിന്റേയും സമാപനമായ ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി സമ്മാനിക്കും.
മൂന്നിന് വൈകുന്നേരം അഞ്ചിന് നവരാത്രി ഉത്സവത്തിന്റെ ഉദ്ഘാടനം കേരളസംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൊല്ലം വി.സജികുമാർ നിർവഹിക്കും. ആറിന് സംഗീത സദസും രാത്രി എട്ടിന് അഖില കേരള സംഘനൃത്തമത്സരവും നടക്കും. നാലിന് വൈകുന്നേരം ആറിന് അനുമോദന സമ്മേളനവും ആദരവും നടക്കും. സമ്മേളന ഉദ്ഘാടനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. സമ്മേളനത്തിൽ തൃക്കടവൂർ മേഖലയിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കും. 2021-22 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എന്നിവയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ അനുമോദിച്ചിക്കും. രാത്രി എട്ടിന് സംസ്ഥാന സെമി ക്ലാസിക്കൽ ഗ്രൂപ്പ് മത്സരം നടക്കും
അഞ്ചിന് രാവിലെ ഏഴിന് പ്രഫ. വസന്തകുമാർ സാംബശിവൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. കലാവേദി റിഥം മ്യൂസിക് ആന്റ് ഡാൻസ് സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് കലാപഠനത്തിന് തുടക്കം കുറിക്കും. വൈകുന്നേരം സമ്മേളനാനന്തരം കലാവേദി റിഥം സ്കൂളിലെ നൃത്താധ്യാപിക കലാക്ഷേത്ര ഹേമഗോമസിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടക്കും. തുടർന്ന് കലാവേദി റിഥം സ്കൂൾ അവതരിപ്പിക്കുന്ന അയ്യപ്പൻ നൃത്തനാടകം ഉണ്ടായിരിക്കും. രാത്രി 8:30 ന് കലാവേദി റിഥം സ്കൂളിലെ വയലിൻ, കീബോർഡ് അധ്യാപകൻ സനിൽ അവതരിപ്പിക്കുന്ന "വയലിൻ ഫ്യൂഷൻ' അരങ്ങേറും. തുടർന്ന് കലാവേദി റിഥം സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസിന്റെ വിവിധ കലാപരിപാടികൾ.