കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജനപങ്കാളിത്തത്തോടെ രാജ്യത്തിന് മാതൃകയായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനം വഴി നടക്കുന്ന സാന്പത്തിക ഇടപാടുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.
ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. പിഎഫ്എംഎസ് കേരള ഘടകം ചീഫ് അക്കൗണ്ട്സ് ഓഫീസർ എ. രാജേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, എസ്. ഹരികുമാർ, കെ.സി. സുഭാഷ്, ടി. ആശാറാണി, പി.ടി. ജോസഫ്, ജസ്റ്റിൻ ജോസഫ്, ആർ. സന്തോഷ്, ശ്രീകല എം. നായർ എന്നിവർ പ്രസംഗിച്ചു.