പത്തനംതിട്ട: ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിനു പുറമേ ജില്ലാ തലത്തിലും തദ്ദേശ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും സ്കൂള്‍, കോളജ് തലത്തിലും സമിതികള്‍ പ്രവര്‍ത്തിക്കും.
ഒക്ടോബര്‍ മൂന്നിന് എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓരോ ക്ലാസ് റൂമിലും ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. ആറിനും ഏഴിനും എല്ലാ വിദ്യാലയത്തിലും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. എട്ടു മുതല്‍ 12 വരെ ലൈബ്രറി, ഹോസ്റ്റലുകള്‍, ക്ലബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന് തുടങ്ങിയവയുടെ നേതൃത്വത്തില്‍ പരമാവധി കേന്ദ്രങ്ങളില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും.
പട്ടികജാതി- വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ 14 വരെ നടത്തുന്ന സാമൂഹിക ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ പരിപാടികളില്‍ ലഹരി വിരുദ്ധ പ്രചാരണം ഉള്‍പ്പെടുത്തും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ ഒന്‍പതിന് ലഹരി വിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, പ്രധാന ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും.
ലോകഭക്ഷ്യദിനമായ 16ന് വൈകുന്നേരം നാലു മുതല്‍ ഏഴു വരെ എല്ലാ വാര്‍ഡുകളിലും തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ജനജാഗ്രതാ സദസ് നടത്തും. 24ന് ദീപാവലി ദിനത്തില്‍ ലഹരി വിരുദ്ധ ദീപം തെളിക്കല്‍ നടത്തും. 22ന് എംപി, എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപം തെളിക്കല്‍. 23നും 24നും എല്ലാ ഗ്രന്ഥശാലകളിലും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. 25ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരേ ദീപം തെളിക്കല്‍. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മയക്കുമരുന്ന് കത്തിക്കലും ലഹരിവിരുദ്ധ ശൃംഖലയും സംഘടിപ്പിക്കും. 30നും 31നും വിളംബര ജാഥകള്‍ വ്യാപകമായി സംഘടിപ്പിക്കും.