അടൂര്‍: അടൂരില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു. നഗരവികസനത്തിന്റെ ഭാഗമായി റോഡരികില്‍ പൂട്ടുകട്ട പാകാന്‍ മണ്ണു നീക്കിയ ഭാഗത്ത് അഞ്ചിടത്താണ് പൈപ്പ് പൊട്ടിയത്. സെന്‍ട്രല്‍ ജംഗ്ഷനില്‍ ആഷാ ഫാന്‍സിക്ക് മുന്‍വശം മുതല്‍ കിഴക്കോട്ടുള്ള ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടിയത്.
ചിരണിക്കലില്‍ നിന്ന് ടൗണിലെക്ക് വെള്ളം എത്തുന്ന പൈപ്പാണ് പൊട്ടിയത്. മണ്ണെടുത്ത ഭാഗത്ത് പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് നിരവധി തവണ പ്രധാന ജലവിതരണവും തടസപ്പെട്ടു. പാലത്തോടു ചേര്‍ന്ന പ്രധാന പൈപ്പ് ലൈനിലുണ്ടാകുന്ന തകരാറു കാരണം പാലം പണിയും ടൗണ്‍ റോഡ് ടാറിംഗിനും കാലതാമസം നേരിട്ടിരുന്നു. ഇരട്ടപ്പാലത്തിന്റെ പണികളും ടൗണ്‍ റോഡ് ടാറിംഗിന്റെ ഭാഗമായി പുതിയ ജലവിതരണ പൈപ്പ് ലൈന്‍ ഇട്ടെങ്കിലും പൈപ്പ് പൊട്ടലിന് പരിഹാരമായില്ല.