കോട്ടയം: മാനവികം സോഷ്യല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്ന ഫ്രാന്‍സിസ് ആചാര്യ സ്മാരക പ്രഭാഷണ ഉദ്ഘാടനവും ശാസ്ത്ര പുരസ്കാര സമര്‍പ്പണവും മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ഫ്രാന്‍സിസ് ആചാര്യ ശാസ്ത്ര പുരസ്കാരം മന്ത്രി, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനു സമര്‍പ്പിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ കെ.ജെ. ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ആചാര്യ സ്മാരക പ്രഭാഷണം ശാന്തിഗിരി ആശ്രമം ജനറല്‍ സെകട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നടത്തി.
വിവിധ മേഖലയില്‍ നിസ്തുല സേവനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന സാംസ്കാരിക നേതാക്കളായ മോഹന്‍ ഡി. കുറിച്ചി, സണ്ണി വര്‍ഗീസ്, മേരി ജോണ്‍, യോഗീ രാജ് തെക്കേമറ്റം എന്നിവരെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു.
വിവിധ മേഖലയില്‍ നിസ്തുല സേവനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന സാംസ്കാരിക നേതാക്കളായ മോഹന്‍ ഡി. കുറിച്ചി, സണ്ണി വര്‍ഗീസ്, മേരി ജോണ്‍, യോഗീ രാജ് തെക്കേമറ്റം എന്നിവരെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു.