ചിങ്ങവനം: മലങ്കര സുറിയാനി ക്നാനായ സഭയിലെ ഏബ്രഹാം മാർ ക്ലീമിസ് മെത്രാപ്പോലീത്തായുടെ 20-ാമത് ശ്രാദ്ധപ്പെരുന്നാൾ ഇന്നും നാളെയും ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാ പള്ളിയിൽ നടക്കും. ഇന്നു വൈകുന്നേരം 6.30നു തീർഥാടകർക്ക് സ്വീകരണം. 7.30നു അനുസ്മരണ സമ്മേളനം. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രമോദ് നാരായണൻ, സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം, ഫാ. മാത്യു കുരുവിള എന്നിവർ പ്രസംഗിക്കും. നാളെ രാവിലെ 8.30നു വിശുദ്ധ അഞ്ചിന്മേൽ കുർബാന -കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.