+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​​ടി​​ന്‍റെ വ​​ശ​​ത്തെ ക​​ല്‍ക്കെ​​ട്ട് ത​​ക​​ര്‍ന്ന​​തി​​നെ​​തി​​രേ ആ​​ക്ഷേ​​പം

കൂ​​ത്ര​​പ്പ​​ള്ളി: ക​​റു​​ക​​ച്ചാ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് 12ാംവാ​​ര്‍ഡി​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി ത​​ട്ടാ​​ര​​ടി റോ​​ഡി​​ന്‍റെ ആ​​രം​​ഭ ഭാ​​ഗ​​ത്തു ച​​ങ്ങ​​നാ​​ശേ​​രി​​വാ​​ഴൂ​​ര്‍ റോ​​ഡി​​ലെ ക​​ലു​​ങ്ക
തോ​​ടി​​ന്‍റെ വ​​ശ​​ത്തെ ക​​ല്‍ക്കെ​​ട്ട്  ത​​ക​​ര്‍ന്ന​​തി​​നെ​​തി​​രേ ആ​​ക്ഷേ​​പം
കൂ​​ത്ര​​പ്പ​​ള്ളി: ക​​റു​​ക​​ച്ചാ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് 12-ാംവാ​​ര്‍ഡി​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി ത​​ട്ടാ​​ര​​ടി റോ​​ഡി​​ന്‍റെ ആ​​രം​​ഭ ഭാ​​ഗ​​ത്തു ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ലെ ക​​ലു​​ങ്കി​​നോ​​ടു ചേ​​ര്‍ന്ന് തോ​​ടി​​ന്‍റെ വ​​ശ​​ത്ത് നി​​ര്‍മി​​ച്ച ക​​ല്‍ക്കെ​​ട്ട് ത​​ക​​ര്‍ന്നു. 2021 വ​​ര്‍ഷം നി​​ര്‍മി​​ച്ച ക​​ല്‍ക്കെ​​ട്ടാ​​ണ് മ​​ഴ​​യെ​​ത്തു​​ട​​ര്‍ന്നു ത​​ക​​ര്‍ന്ന​​ത്. ഇ​​തു​​മൂ​​ലം ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ലു​​ള്ള ഈ ​​ഭാ​​ഗ​​ത്തെ ക​​ലു​​ങ്കും അ​​പ​​ക​​ട ഭീ​​ഷ​​ണി നേ​​രി​​ടു​​ക​​യാ​​ണ്.

സം​​ര​​ക്ഷ​​ണ ഭി​​ത്തി പ​​ണി​​യു​​മ്പോ​​ള്‍ത്ത​​ന്നെ നി​​ര്‍മാ​​ണ​​ത്തി​​ല്‍ ക​​രാ​​റു​​കാ​​ര​​ന്‍ അ​​ലം​​ഭാ​​വം കാ​​ണി​​ക്കു​​ന്ന​​താ​​യി വാ​​ര്‍ഡ്‌​​മെം​​ബ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. നി​​ര്‍മാ​​ണ​​ത്തി​​ലെ ക്ര​​മ​​ക്കേ​​ടാ​​ണ് ക​​ല്‍ക്കെ​​ട്ട് ത​​ക​​രാ​​ന്‍ കാ​​ര​​ണ​​മെ​​ന്നു നാ​​ട്ടു​​കാ​​ര്‍ ആ​​രോ​​പി​​ച്ചു.