പെരുവ: പ്ലാസ്റ്റിക് നിരോധിച്ച മുളക്കുളം പഞ്ചായത്തിലെ പെരുവ ടൗണിലെ വ്യാപാരഭവന് സമീപത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ടെമ്പോ സ്റ്റാൻഡിനടുത്താണ് മാസങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്കു മാലിന്യം തള്ളിയിട്ടിരിക്കുന്നതിനാല് പുറത്തുനിന്ന് നോക്കിയാല്‍ മാലിന്യ കൂമ്പാരം ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. തെരുവുനായ്ക്കള്‍ തമ്പടിക്കുവാനുള്ള പ്രധാനകാരണമായി മാലിന്യകൂമ്പാരങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നായ്ക്കള്‍ക്കെതിരേ പ്രമേയം പാസാക്കിയ മുളക്കുളം പഞ്ചായത്ത് മാലിന്യകൂമ്പാരങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യം പെരുകിയതിനാല്‍ പ്രദേശത്ത് കൊതുക് പെരുകുന്നതിനും സാംക്രമിക രോഗങ്ങള്‍ പടരാനും സാധ്യതയുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.