കുറവിലങ്ങാട്: വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം പുതിയ വ്യവസായങ്ങളും നാലു ലക്ഷം തൊഴില്‍സാധ്യതകളും കണ്ടെത്തുന്ന 2022-23 സംരംഭക വര്‍ഷാചരണത്തിന്റെ കടുത്തുരുത്തി നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള ഉദ്ഘാടനം ഇന്ന് രണ്ടിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അധ്യക്ഷത വഹിക്കും.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ്. അജിമോള്‍ വിഷയാവതരണം നടത്തും.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, മീനച്ചില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ സിനോ ജേക്കബ് മാത്യു, വൈക്കം ഉപജില്ലാ വ്യവസായ ഓഫീസര്‍ സി.ഡി. സ്വരാജ്, കോട്ടയം എല്‍ഡിഎം ഇ.എം. അലക്സ്, ഉഴവൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഇ.എ. രജനി, കടത്തുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ബി. പ്രശാന്ത് എന്നിവര്‍ വിവിധ മേഖലകളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ , ബാങ്ക് അധികൃതര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.