കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടപ്പാക്കുന്നതിനും റീ ടാറിംഗ് നിശ്ചയിച്ച റോഡുകളില്‍ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവലോകന യോഗം ഇന്ന് മൂന്നിനു കടുത്തുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
റീ ടാറിംഗിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് അനുവദിക്കാത്ത റോഡുകളാണ് ഏറേയുള്ളത്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം കൊടുത്തിരുന്നു. ഇതിന്റെ ലിസ്റ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കും. മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനും റീ ടാറിംഗ് നടത്തുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനു റോഡുകളുടെ ലിസ്റ്റ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരിട്ട് സമര്‍പ്പിക്കുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.