കോട്ടയം: കേരള കോണ്‍ഗ്രസ് -എം സംസ്കാര വേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കും. ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നേതൃസമ്മേളനം ചേരും. തുടർന്നു നടക്കുന്ന കവിയരങ്ങ് ഡോ. എ.കെ. അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്യും.
മൂന്നിനു നടക്കുന്ന സെമിനാറില്‍ ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന പ്രബന്ധം ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് അവതരിപ്പിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും.
അന്തര്‍ദേശീയ തലത്തില്‍ വേദി നടത്തിയ ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്ക് തോമസ് ചാഴികാടന് എംപി സമ്മാനദാനം നിര്‍വഹിക്കും. സമ്മേളനഹാളിന് പുറത്ത് ഫാ. റോയി തോട്ടത്തിന്റെ ചിത്ര പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നു സംഘാടക സമിതി കണ്‍വീനര്‍ ബാബു ടി. ജോണ്‍ അറിയിച്ചു.