പാന്പാടി: പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് കാരിക്കുഴി പുത്തൻവീട്ടിൽ എം. ജോമോനെ (23) യാണു പാന്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജോമോന് ആലപ്പുഴയിലുള്ള ആയുർവേദ കന്പനിയുടെ ഉത്പന്നങ്ങൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയായിരുന്നു.
ഇതേസ്ഥാപനത്തിൽ ജോലിചെയ്തു വന്ന പെണ്‍കുട്ടിയെ. ഇയാൾ പ്രണയം നടിച്ചു വശത്താക്കുകയും തുടർന്നു കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണസംഘം ഇരുവരെയും ഗോവയ്ക്കുള്ള യാത്രാമധ്യേ കണ്ണൂരിൽനിന്നു പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്റ്റേഷനിൽ പോക്സോ കേസും മോഷണക്കേസും നിലവിലുണ്ട്.