ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത് ദുരിതമാകുന്നു. 18 വാർഡുകളുള്ള പഞ്ചായത്തിൽ കാര്യനിർവഹണത്തിനായി അഞ്ചു ക്ലർക്കുമാർ വേണമെന്നാണ് നിയമം. എന്നാൽ ഇവിടെ ഉള്ളത് രണ്ടുപേർ മാത്രം.
ഒരാൾ സസ്പെൻഷനിലാണ്. വിവിധ ആവശ്യങ്ങൾക്കായി മലയോരത്തെ ഈ പഞ്ചായത്തിൽ എത്തുന്ന ജനങ്ങളും ഇവിടെയുള്ള ഉദ്യോഗസ്ഥരും ദുരിതത്തിലാണ്. അഞ്ചുപേർ ചെയ്യേണ്ട കാര്യങ്ങളാണ് രണ്ടുപേർ ചേർന്ന് നടത്തുന്നത്. ഇതുമൂലം നിലവിലുള്ള എല്ലാ ഫയലുകളും നീങ്ങാൻ കാലതാമസം നേരിടുകയാണ്. എത്രയും വേഗം ഇവിടെ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.