കണ്ണൂർ: കേരളാ ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ഇന്ന്. രാവിലെ ഒൻപതിന് തളാപ്പ് എക്സോറ കൺൻഷൻ സെന്ററിലെ കെ. മോഹൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ. ദിവാകരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പുതിയ കൗൺസിൽ യോഗവും 2022 -2025 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.