കിളിയന്തറ: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സര്‍ഗോത്സവം ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ എം.സി. ജിതിന് ഉദ്ഘാടനം ചെയ്തു. തിരക്കഥാ രചനയെക്കുറിച്ചും ചലച്ചിത്ര സംവിധാനത്തിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. പ്രിന്‍സിപ്പൽ സെലസ്റ്റിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ആന്‍സി വര്‍ഗീസ്, സീനിയര്‍ അസിസ്റ്റന്റ് എം.ജെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാമത്സരങ്ങളും നടന്നു.