നടുവിൽ: നടുവിൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ വ്യാപകമായ അഴിമതി നടന്നതായി ഓംബുഡ്സ്മാന്റെ കണ്ടെത്തൽ. 20 വാർഡുകളിലായി നടന്ന 28 റോഡ് നിർമാണത്തിലും ഒരേ തരത്തിലുള്ള തട്ടിപ്പാണ് അരങ്ങേറിയത്. ഇതിന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ കൂട്ടുനിന്നുവെന്നും റിപ്പോർട്ടിലുണ്ട്. നാട്ടിൽ ഇല്ലാത്തവർ, മറ്റു ജോലിക്ക് പോകുന്നവർ, ഒരു പണിയും എടുക്കാത്തവർ, വിരമിച്ച അധ്യാപകർ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവരുടെ വ്യാജ ഒപ്പിട്ടാണ് വാർഡ് മെംബർമാർ പണം തട്ടിയതെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തി.
തൊഴിലുറപ്പ് ജീവനക്കാർ, മേൽനോട്ടച്ചുമതല വഹിക്കേണ്ട വിഇഒ, പഞ്ചായത്ത് ജീവനക്കാർ, ബ്ലോക്ക് സെക്രട്ടറി, ജില്ലാ കോ-ഓർഡിനേറ്റർ എന്നിവരുടെ ഭാഗത്തും ഗുരുതരവീഴ്ചയാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ പ്രവൃത്തിയും കോൺട്രാക്ടർമാരുടെ ചുമതലയിൽ മറുനാടൻ തൊഴിലാളികളാണ് ചെയ്തത്. കരാർ ഏറ്റെടുത്തു നടത്തിയത് ഒരു കരാറുകാരൻ തന്നെയാണെന്നും വേതനം കൈപ്പറ്റിയത് പ്രവൃത്തിയിൽ ഉൾപ്പെടാത്തവരാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ പ്രവൃത്തിസ്ഥലത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശനം നടത്താറില്ല. പ്രവൃത്തി നടന്ന വാർഡിൽത്തന്നെ നിരവധി തൊഴിലുറപ്പ് തൊഴിലാളികളുള്ളപ്പോൾ മറ്റു വാർഡുകളിൽനിന്നും തൊഴിലാളികളെ കൊണ്ടുവന്ന് പണി എടുപ്പിച്ചതായും രേഖയിലുണ്ട്. ഇവർക്ക് അഡീഷണൽ വേതനം നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചായത്ത് മെംബർ തന്നെ തൊഴിലുറപ്പ് പ്രവൃത്തിയിലും പഞ്ചായത്ത് ബോർഡ് മീറ്റിംഗിലും ഒരേസമയം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.