ചെട്ട്യാംപറമ്പ് : ചെട്ട്യാംപറമ്പ് ഗവ. യുപി സ്കൂളിൽ പോഷൺ അഭിയാന്റെ ഭാഗമായി ഇലക്കറി മേളയും ശ്രേഷ്ഠ പോഷണ ഭക്ഷണ ക്ലാസും സംഘടിപ്പിച്ചു. വാർഡ് മെംബർ ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്തു. എൻ.ഇ. പവിത്രൻ ഗുരുക്കൾ ഔഷധ സസ്യങ്ങളേയും ഭക്ഷണത്തിന് ഉപയോഗിക്കുന്ന വിവിധതരം സസ്യങ്ങളേയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഇലക്കറി മേളയിൽ 50 ൽ പരം വ്യത്യസ്ത ഇലവിഭവങ്ങൾ പ്രദർശിപ്പിച്ചു. മുഖ്യാധ്യാപകൻ പി.കെ. കുമാരി, ടി.ബി. വിനോദ്, ഷീന ബോബി, പി.വി. വിജയശ്രീ, ഷാജി, ഹരിത, ഗിഫ്റ്റി എന്നിവർ പ്രസംഗിച്ചു.
ഇലക്കറി മേളയിൽ 50 ൽ പരം വ്യത്യസ്ത ഇലവിഭവങ്ങൾ പ്രദർശിപ്പിച്ചു. മുഖ്യാധ്യാപകൻ പി.കെ. കുമാരി, ടി.ബി. വിനോദ്, ഷീന ബോബി, പി.വി. വിജയശ്രീ, ഷാജി, ഹരിത, ഗിഫ്റ്റി എന്നിവർ പ്രസംഗിച്ചു.