+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി

ക​ൽ​പ്പ​റ്റ: ലോ​ക പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ
ലോ​ക പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി
ക​ൽ​പ്പ​റ്റ: ലോ​ക പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​പി. ദി​നീ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഹം​സ ഇ​സ്മാ​ലി ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ഥ​മ ശു​ശ്രു​ഷ, വാ​ക്സി​നേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​പി. ദി​നീ​ഷ് ക്ലാ​സെ​ടു​ത്തു. ദി​നാ​ച​ര​ണ​ത്തോ​ടാ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.