കോട്ടയം: പാലാ വലവൂരിലെ (ഐഐഐടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപി. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നതായും ജോസ് കെ. മാണി പറഞ്ഞു. സ്ഥലമേറ്റെടുക്കല്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കിന്ഫ്രയുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂലമായ റിപ്പോര്‍ട്ടുകളും സംസ്ഥാന സര്‍ക്കാരിനു കൈമാറി.
ഇന്ത്യയിലെ ഐഐഐടികളില്‍ മികവില്‍ ഒന്നാം സ്ഥാനത്തുള്ള കാമ്പസാണ് ഐഐഐടി കോട്ടയം. ഈ സ്ഥാപനത്തോടൊപ്പം ഇന്‍ഫോസിറ്റി കൂടി സ്ഥാപിതമായാല് ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് വേഗത്തില്‍ ഇവിടെ തന്നെ ജോലി ലഭിക്കുവാനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളും തുറന്നുകൊടുക്കപ്പെടും. കഴിഞ്ഞ വര്‍ഷം റിസര്‍ച്ച് നടത്താന്‍ നിരവധി അന്താരാഷ്ട്ര കമ്പനികളും സംരംഭകരും ഐഐഐടി കോട്ടയവുമായി ധാരണാപത്രം ഒപ്പുവച്ചതായും എംപി പറഞ്ഞു.