കോഴിക്കോട്: സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. സിനി ആർട്ടിസ്റ്റുകളായ അശ്വിൻ വിജയ്, ശ്രീരജനി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ കെ.എ.ആനി ആമുഖപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി അന്നമ്മ ആന്റണി, ബിന്ദു ജോസഫ്, ദീപ്തി സെബാസ്റ്റ്യൻ, അപർണ സന്തോഷ്, എം.എം.നയന എന്നിവർ പ്രസംഗിച്ചു.