കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാല പ്ലാവിനങ്ങളുടെ ജൈവ വൈവിധ്യ ശേഖരണം നടത്തുന്നു. ഭക്ഷ്യവസ്തു എന്ന നിലയിലും ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണം എന്ന നിലയിലും ഭക്ഷ്യ സംസ്കരണ മേഖലയിലും ചക്കയുടെ പ്രാധാന്യം വളരെ വലുതാണ്. പഴമായി ഉപയോഗിക്കാവുന്നതും ചിപ്സിന് കൊള്ളാവുന്നതുമായ നിരവധി ഇനങ്ങള്‍ തന്നെയുണ്ട്.
ഇവയൊന്നും തന്നെ നശിച്ചു പോവാതെ കണ്ടെത്തി അവയെ സംരക്ഷിക്കുകയാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. ചക്കയുടെ വിവിധ നാടന്‍ ഇനങ്ങള്‍ കണ്ടെത്തുവാനും അവയെ സംരക്ഷിക്കുവാനും ഒരു പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിദ്യാര്‍ഥി ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നു.
കര്ഷകപങ്കാളിത്തത്തോടു കൂടിയുള്ള ഈ ഗവേഷണ പദ്ധതിയിലേക്കായി കാലം തെറ്റി (സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയോ ) അല്ലെങ്കില്‍ വര്‍ഷം മുഴുവന്‍ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുള്ള കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ ഇവയുടെ വിവരങ്ങള്‍ 9496402922 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കണമെന്ന് വാഴ്സിറ്റി അറിയിച്ചു.