കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണ കേസുകൾക്കു പിന്നിൽ മട്ടന്നൂരിലെ തീവ്രവാദികളും നിക്ഷിപ്ത താത്പര്യക്കാരുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പത്രസമ്മേളനത്തിൽ പറഞ്ഞു. മഹല്ല് കമ്മിറ്റിയിൽ നിഷേധാത്മക പ്രതിപക്ഷമായി പ്രവർത്തിച്ചുവന്നവരാണിവരെന്നും ആരോപണം ഉന്നയിച്ചപ്പോൾത്തന്നെ പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയ ജയം മാത്രം ലഭിച്ചതാണ് സിപിഎമ്മിന് വിരോധമുണ്ടാകാൻ കാരണം. സിപിഎം ജില്ലാ നേതാവ് മട്ടന്നൂരിൽ ക്യാന്പ് ചെയ്താണ് കേസ് ആസൂത്രണം ചെയ്തത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിക്കുന്നതെന്നും കേസ് വിശ്വാസികൾക്കെതിരായ വെല്ലുവിളിയാണെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.
തനിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള സാന്പത്തികാരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹല്ല് നിർമാണത്തിനായി ലഭിച്ച സംഭാവനയ്ക്കും ലഭിച്ച സ്വർണത്തിനും കൃത്യമായ രേഖയുണ്ടെന്ന് മഹല്ല് ഭാരവാഹികൾ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, മട്ടന്നൂർ മഹല്ല് ഭാരവാഹികളായ എം.സി. കുഞ്ഞഹമ്മദ്, കെ.പി. അബു, ഇ.കെ. അബ്ദുൽ അസീസ് ഹാജി, റസാഖ് മണക്കായി, ഇ.കെ. അലി, കെ. നാസർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.