നേമം: നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്ടിഎ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കുടിവെള്ള കിയോസ്കിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പഞ്ചായത്ത് അംഗം ഇ ബി വിനോദ്കുമാർ, സ്കൂൾ മാനേജർ കെ. വി. ശൈലജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.