പയ്യന്നൂർ: ഏഴിമല സ്വദേശിയായ യുവാവിനെ മൂന്നാറിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏഴിമല നീലേരിചാലിലെ കുറ്റിവേലി ചാക്കോ -ആലീസ് ദമ്പതികളുടെ മകൻ അജി ചാക്കോ (24) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്നാറിലെ വിന്റർ ഗാർഡൻ റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ കുളിക്കാൻ കയറിയ അജിയെ രണ്ടു മണിക്കൂറിന് ശേഷവും കാണാതെ വന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂന്നാറിലെ ടാറ്റാ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കും. സഹോദരി: അനു (പരപ്പ).