കൊല്ലം: ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30ന് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ചിന്നക്കട ബസ്ബേ വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. പോലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, എന്‍സിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.