കൊട്ടാരക്കര: ഗാന്ധി-ലെനിൻ കൾച്ചറൽ സെന്റർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തുന്നു. രണ്ടിന് രാവിലെ പത്തിന് ഇസ്കഫ് ജില്ലാ പ്രസിഡന്റ് ഡോ.പി.ജി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ടി.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികളും പ്രമുഖരും പങ്കെടുക്കും.