+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിബിസി മദ്യവിരുദ്ധ സമിതി ല​ഹ​രി ​വി​മോ​ച​ന പ്രാ​ർ​ഥ​നാ​ദി​നം ആചരിക്കും

കൊ​ല്ലം: കേ​ര​ള​ത്തി​ൽ വ​ലി​യ സാ​മൂ​ഹി​ക ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ദ്യം ഉ​ൾ​പ്പെ​ട​യെു​ള​ള ല​ഹ​രി​വി​പ​ത്തി​നെ​തി​രെ കെ​സിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്
കെസിബിസി മദ്യവിരുദ്ധ സമിതി ല​ഹ​രി ​വി​മോ​ച​ന പ്രാ​ർ​ഥ​നാ​ദി​നം ആചരിക്കും
കൊ​ല്ലം: കേ​ര​ള​ത്തി​ൽ വ​ലി​യ സാ​മൂ​ഹി​ക ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ദ്യം ഉ​ൾ​പ്പെ​ട​യെു​ള​ള ല​ഹ​രി​വി​പ​ത്തി​നെ​തി​രെ കെ​സിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നം ല​ഹ​രി​വി​മോ​ച​ന പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കും.

ല​ഹ​രി വി​പ​ത്തി​ന്‍റെ ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ ത​മ​സ്ക്ക​രി​ക്കാ​നും ല​ഘൂ​ക​രി​ക്കാ​നു​മു​ള​ള സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ബ​ഹു​ജ​ന മ​ന​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് പ്ര​ർ​ഥ​നാ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​മെ​ന്ന ഗാ​ന്ധി​യ​ൻ ആ​ശ​യ​ത്തെ​യും ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളെ​യും നി​രാ​ക​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രെ​യു​ള​ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​കൂ​ടി​യാ​ണ് ദി​നാ​ച​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള​തെ​ന്ന് സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​റ്റി. ജെ ​ആ​ന്‍റ​ണി, പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ജെ ഡി​ക്രൂ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം കെആ​ർഎ​ൽസി ​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ.​ടി ജെ ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ട​വ​ക യൂ​ണി​റ്റു​ക​ളി​ൽ ഗാ​ന്ധി​സ്മൃ​തി, പ്രാ​ർ​ത്ഥ​നാ സ​ത്യാ​ഗ്ര​ഹം, ബോ​ധ​വ​ൽ​ക്ക​ര ക്ലാ​സു​ക​ൾ, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തും.