പൂഞ്ഞാർ: മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിനു മുൻപായി നടത്താൻ ഹൈക്കോടതി വിധി. സെപ്റ്റംബർ 18നു നിശ്ചയിച്ചിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞ 16നു സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവയ്ക്കുകയായിരുന്നു. ഇതിനെതിരേ ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഒക്ടോബർ എട്ടിനോ അതിനു മുൻപോ തെരഞ്ഞെടുപ്പ് നടത്താൻ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഉത്തരവിട്ടത്.
സ്ഥാപനത്തിന്റെ നല്ലതിന് ജനകീയ ഭരണസമിതി തുടരേണ്ടതാണെന്നും അഡ്മിനിസ്ട്രേറ്റർ ഭരണം ഒഴിവാക്കാൻ ഭരണസമിതിയുടെ കാലാവധി തീരുന്ന അന്നോ അതിന് മുൻപോ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് കാര്യങ്ങളിലെ ജോയിന്റ് രജിസ്ട്രാറുടെ അനധികൃത ഇടപെടലിനെ ഹൈക്കോടതി വിമർശിച്ചു.
ബാങ്ക് ഭരണസമിതിക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ ജോർജ് പൂന്തോട്ടം, ജോയി ജോർജ് അടുക്കം എന്നിവർ ഹാജരായി.