+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​പ്പാ​ത​യിലെ സ്ലാബുകൾ ഒടിഞ്ഞു; അപകടം അരികെ

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ​വ​ശ​ത്തെ ദേ​ശീ​യ​പാ​ത​യി​ലെ ന​ട​പ്പാ​ത​യുടെ സ്ലാ​ബു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ൽ. പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ൻ​വ​ശത്ത് ന​ട​പ്പ
ന​ട​പ്പാ​ത​യിലെ സ്ലാബുകൾ ഒടിഞ്ഞു; അപകടം അരികെ
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ​വ​ശ​ത്തെ ദേ​ശീ​യ​പാ​ത​യി​ലെ ന​ട​പ്പാ​ത​യുടെ സ്ലാ​ബു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ൽ. പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ൻ​വ​ശത്ത് ന​ട​പ്പാ​ത​യി​ൽ സ്ലാ​ബു​ക​ളി​ലെ വ​ാർ​ക്കക്ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള​ളിനി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഇ​തി​ൽ ത​ട്ടിവീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വീ​ഴു​ന്ന​ത് ദേ​ശീ​യപാ​ത​യി​ലേ​ക്കാ​ണെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽപ്പെട്ട് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യത​യു​ണ്ട്. അ​തുപോ​ലെ സ്ലാ​ബു​ക​ൾ ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ലേ​ക്കി​റ​ങ്ങി​യാ​ലും വാ​ഹ​ന​മി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കാം.

ന​ട​പ്പാ​ത​യിലെ പ​ല സ്ലാ​ബു​ക​ളും ഇ​ള​കി​യ​തും ഒ​ടി​ഞ്ഞ​തു​മാ​ണ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്ലാ​ബു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ത​യാറാ​യി​ട്ടി​ല്ല. മു​ൻ​പ് സ്ലാ​ബു​ക​ൾ മാ​റ്റി ഓ​ട വൃ​ത്തി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ലും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​ലം​ഭാ​വ​ത്തി​ലാ​യി​രു​ന്നു. ഒ​ടി​ഞ്ഞ സ്ലാബു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ ആവ​ശ്യം ശ​ക്ത​മാ​യി.