മുണ്ടക്കയം: മുരിക്കുംവയൽ ഗവർമെന്റ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം കുട്ടികൾക്കായി നാളെ മുതൽ ഒക്ടോബർ രണ്ടു വരെ കോട്ടയം ജില്ല ഒആർസിയുടെ നേതൃത്വത്തിൽ സ്മാർട്ട് 40 ത്രിദിന ക്യാമ്പ് നടത്തും.
ഇന്നു രാവിലെ 11.30ന് പിടിഎ പ്രസിഡന്റ് സിജു കൈതമറ്റത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് അംഗം പി.കെ. പ്രദീപ്, പഞ്ചായത്തംഗം സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും. കോട്ടയം ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ. മല്ലിക വിഷയ അവതരണം നടത്തും. രാവിലെ 9.30 മുതൽ 4.30 വരെയാണു ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.