+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാ​യ​റാ​ഴ്ച സ്കൂ​ളു​ക​ളി​ലെ പ​രി​ശീ​ല​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​ക്‌ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ളു​ക​ളി​ൽ വി​ളി​ച്ചുവ​രു​ത്തി പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​
ഞാ​യ​റാ​ഴ്ച സ്കൂ​ളു​ക​ളി​ലെ പ​രി​ശീ​ല​നം: സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹം
കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​ക്‌ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ളു​ക​ളി​ൽ വി​ളി​ച്ചുവ​രു​ത്തി പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ൽനി​ന്നു സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​വി​യോ പാ​മ്പൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ​ർ വി​ശു​ദ്ധ​മാ​യി ആ​ച​രി​ക്കു​ക​യും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ദി​വ​സം സ്കൂ​ളു​ക​ളി​ൽ പ്ര​വൃ​ത്തിദി​ന​മാ​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഇ​തി​നു​മു​മ്പും ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സാ​വി​യോ പാ​മ്പൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.