കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ സ്ഥാപനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെയും ഡോ. ജോസ് മാത്യുവിന്റെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പ്രതിമ സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്ഥലം വിട്ടുനല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
9.5 അടി ഉയരമുള്ള പ്രതിമ ശില്പി കാനായി ഉണ്ണിയാണ് നിര്‍മിക്കുന്നത്. 13 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജനകീയപിന്തുണയോടെയാണ് പ്രതിമസ്ഥാപന ചെലവ് കണ്ടെത്താന്‍ ലക്ഷ്യമിടുന്നതെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. പ്രതിമ സ്ഥാപന സമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് അഞ്ചിന് മറ്റം ഹോട്ടല്‍ ഹാളില്‍ ചേരുമെന്ന് സമിതി കണ്‍വീനര്‍ ഡോ. ജോസ് മാത്യു അറിയിച്ചു.