കടപ്ലാമറ്റം: പന്ത്രണ്ടാംതരം പാസാകാന്‍ ആഗ്രഹവും പഠിക്കാന്‍ മനസുമുണ്ടെങ്കില്‍ പഠനച്ചെലവ് പ്രശ്നമാകില്ല. കടപ്ലാമറ്റം പഞ്ചായത്തിലാണ് ഈ പ്രത്യേക സാഹചര്യം. ഔപചാരിക വിദ്യാഭ്യാസകാലഘട്ടത്തില്‍ പ്ലസ് ടു പഠിക്കാന്‍ കഴിയാതെപോയവര്‍ക്ക് സാക്ഷരതാ മിഷന് നല്കുന്ന തുല്യതാ പഠനത്തിനാണ് പഞ്ചായത്തിന്റെ ഈ സഹായം. പഞ്ചായത്ത് നല്കിയ സഹായം വെറുതെയായില്ല എന്നത് ഈ പദ്ധതി മറ്റ് പഞ്ചായത്തുകള്‍ക്കും അനുകരിക്കാമെന്നതിനു തെളിവാണ്.
കടപ്ലാമറ്റം, മാറിയിടം സാക്ഷരതാ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വിജയിച്ചവരില്‍ മൂന്നുപേര്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഡ്രൈവറും മറ്റൊരാള്‍ ജല അഥോറിറ്റിയില്‍ താത്കാലിക ജീവനക്കാരിയുമാണ്.
പഞ്ചായത്ത് പഠനച്ചെലവ് അനുവദിക്കുമ്പോഴും അത് സ്വീകരിക്കാന്‍ ആരും വരുന്നില്ലെന്നാണ് പ്രേരക്മാരായ അശോക് കുമാറിന്റെയും പി.പി ശാന്തമ്മയുടെയും പരാതി.