കോന്നി: കോന്നി സർക്കാർ മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനത്തിന് അംഗീകാരം ലഭിച്ചശേഷം മന്ത്രി വീണാ ജോർജിന്റെ സന്ദർശനം ആഘോഷമായി മാറി. മന്ത്രിയുടെ സന്ദർശനം അറിഞ്ഞ് എൽഡിഎഫ് പ്രവർത്തകരും പ്രാദേശിക ജനപ്രതിനിധികളും അടക്കം നിരവധി പേർ എത്തിയിരുന്നു.
മെഡിക്കൽ കോളജ് അങ്കണത്തിൽ എത്തിയ മന്ത്രിയെയും കെ.യു. ജനീഷ് കുമാർ എംഎൽഎയെയും ഹാരാർപ്പണം നടത്തിയാണ് സ്വീകരിച്ചത്. എൽഡിഎഫ് പ്രവർത്തകരും നേതാക്കളും പ്രകടനമായാണ് മെഡിക്കൽ കോളജിലേക്കു പ്രവേശിച്ചത്. പി.ജെ. അജയകുമാർ, ശ്യാംലാൽ തുടങ്ങിയ സിപിഎം നേതാക്കളും പരിപാടികളിൽ പങ്കെടുത്തു.
തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. മന്ത്രിയും എംഎൽഎയും കേക്ക് പരസ്പരം കൈമാറിയതും കൂടിനിന്നവരിൽ ആഹ്ലാദം പരത്തി. മെഡിക്കൽ കോളജിന്റെ തുടർ വികസന പ്രവർത്തനങ്ങളും നിലവിലെ നിർമാണ പുരോഗതിയും മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു.