പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണം പുനഃസ്ഥാപിക്കാൻ അടിയന്തരമായി ഒരു ലക്ഷം രൂപ അടയ്ക്കണമെന്ന് ജലഅഥോറിറ്റി കോഴഞ്ചേരി തഹസിൽദാർക്ക് കത്തു നൽകി. 1.68 കോടി രൂപയുടെ വെള്ളക്കരം കുടിശികയുടെ പേരിൽ മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണം വിച്ഛേദിച്ചിരിക്കുകയാണ്.
കുടിശിക അടയ്ക്കാൻ മൂന്നുമാസത്തെ സാവകാശം തേടി മിനി സിവിൽസ്റ്റേഷനിലെ ഓഫീസ് മേധാവികൾ കഴിഞ്ഞദിവസം യോഗം ചേർന്ന് ജലഅഥോറിറ്റിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു.
കുടിശിക അടയ്ക്കാൻ മൂന്നുമാസത്തെ സാവകാശം തേടി മിനി സിവിൽസ്റ്റേഷനിലെ ഓഫീസ് മേധാവികൾ കഴിഞ്ഞദിവസം യോഗം ചേർന്ന് ജലഅഥോറിറ്റിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു.