+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈ​തൃ​ക​ന​ട​ത്തം സംഘടിപ്പിച്ചു

ബേ​ക്ക​ൽ: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള ടൂ​റി​സം വ​കു​പ്പ് അം​ഗീ​കൃ​ത ഗൈ​ഡ് നി​ര്‍​മ്മേ​ഷ് കു​മാ​റി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്രെ
പൈ​തൃ​ക​ന​ട​ത്തം സംഘടിപ്പിച്ചു
ബേ​ക്ക​ൽ: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള ടൂ​റി​സം വ​കു​പ്പ് അം​ഗീ​കൃ​ത ഗൈ​ഡ് നി​ര്‍​മ്മേ​ഷ് കു​മാ​റി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പൈ​തൃ​കം ന​ട​ത്തം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ച​രി​ത്ര​കാ​ര​ന്‍ ഡോ.​സി.​ബാ​ല​ന്‍ നേ​തൃ​ത്വം ന​ല്‍​കി. നൂ​റി​ലേ​റെ ടൂ​റി​സം വി​ദ്യാ​ര്‍​ഥി​ക​ളോ​ടാ​ണ് ഡോ.​സി.​ബാ​ല​ന്‍ സം​വ​ദി​ച്ച​ത്. ബേ​ക്ക​ലി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്നു​വ​രു​ന്ന ടൂ​റി​സം പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ (ഡി​ടി​പി​സി) സെ​ക്ര​ട്ട​റി ലി​ജോ ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു.
മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ സ്മാ​ര​ക ഗ​വ.​കോ​ള​ജ്, പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല, ച​ട്ട​ഞ്ചാ​ല്‍ എം​ഐ​സി കോ​ള​ജ്, ഉ​ദു​മ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, പെ​രി​യ ഗ​വ.​പോ​ളി​ടെ​ക്നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പൈ​തൃ​ക ന​ട​ത്ത​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം.​ഹു​സൈ​ന്‍, ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് പി.​വി.​ഷാ​ജു, ബി​ആ​ര്‍​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷി​ജി​ന്‍ പ​റ​മ്പ​ത്ത്, ബി.​എം.​സാ​ദി​ഖ്, സൈ​ഫു​ദ്ധീ​ന്‍ ക​ള​നാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.