വെളിമാനം: വൈസ് മെൻ ക്ലബ് കീഴ്പളളിയുടെയും, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ കോഴിക്കോട് പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രാഹം ഉദ്ഘാടനം ചെയ്തു.
യുവതലമുറ ഏതു കാര്യവും ഗൂഗിൾ സെർച്ച് ചെയ്താൽ ബുദ്ധി വളർച്ച ഉണ്ടാവുകയില്ലെന്ന് പ്രിൻസ് അബ്രാഹാം പറഞ്ഞു. വായന ശീലം വളർത്തുക വഴി നമ്മുടെ ബുദ്ധിയെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നു. മൊബൈലും ഇന്റർനെറ്റും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മൊബൈലിനും, മയക്കുമരുന്നിനും അടിമകൾ ആകാതിരിക്കാൻ യുവതലമുറ ജാകരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുര അനുഗ്രഹ പ്രഭാഷണം നടത്തി . വൈസ് മെൻ ക്ലബ് പ്രസിഡന്റ് സാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി. കെ ചെറിയാൻ, ക്ലബ് സെക്രട്ടറി മാത്യുക്കുട്ടി പന്തപ്ലാക്കൽ, ജിമ്മി അന്തീനാട്ട്, ജൂബി പാറ്റാനി , പി.സി. ജോളി, സി.ഡി. ജോസ്, ജോബി ജെയിംസ്, സ്കൂൾ സെക്രട്ടറി ദിയ അലൻ ബെന്നി എന്നിവർ പ്രസംഗിച്ചു.