കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സഞ്ചരിക്കുകയായിരുന്ന കാറിനു നേരെ ബോംബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമൽ സഞ്ചരിച്ച കാറിനു നേരയാണ് അഞ്ജാതർ ബോംബെറിഞ്ഞത് തിങ്കളാഴ്ച രാത്രി രാത്രി 10.30 ഓടെ കണ്ണവം റോഡിൽ വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. പാട്യം ഗോപാലൻ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സിപിഎം പ്രവർത്തകർ കൊടി തോരണങ്ങൾ അലങ്കരിച്ചിരുന്നു. അതിനു ശേഷം അമൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബോംബ് കാറിനു മുന്നിൽ റോഡിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. അക്രമികൾ വില്ലേജ് ഓഫീസിനു മുന്നിലുളള റോഡിലേക്ക് ഓടി മറയുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ നവംബറിലൽ അമലിന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു.
സംഭവത്തിൽ പോലീസ് ആരെയും പിടികൂടിയിട്ടില്ല. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിച്ചു. കണ്ണവം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിൽ പോലീസ് ആരെയും പിടികൂടിയിട്ടില്ല. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിച്ചു. കണ്ണവം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.