തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പുതിയ ഔട്ട് പേഷ്യന്റ് വിഭാഗം എം.വി. ഗോവിന്ദന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 45 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
സ്വപ്ന പദ്ധതി പോലെയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 45 കോടി വിഭാവനം ചെയ്യുന്ന മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ 19.5 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചു കഴിഞ്ഞു. മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതോടെ കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി മാറും. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിംഗും നടപ്പിലാക്കും. ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുന്നതിന് നയപരമായ തടസമുണ്ട്. അത് പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദന് എംഎല്‍എ പറഞ്ഞു. പുതിയതായി പൂര്‍ത്തിയാക്കിയ മെറ്റേണിറ്റി ബ്ലോക്കിലെ രണ്ട് നിലകളിലാണ് 1.45 കോടി ചെലവിട്ട് പുതിയ ഒപി ഒരുക്കിയത്. വിശാലമായ വെയിറ്റിംഗ് ഏരിയയും. ലാബ്, ഫാര്‍മസി സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗം ക്ലിനിക്കുകള്‍ക്കൊപ്പം കേരളത്തിലെ രണ്ടാമത്തെ ശ്വാസകോശ പുനരധിവാസ കേന്ദ്രത്തിന്റേയും നഗരസഭ പൂര്‍ത്തിയാക്കിയ താലുക്ക് ആശുപത്രി റോഡിന്റേയും ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പദ്മനാഭന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണനായക്, ആശുപത്രി സൂപ്രണ്ട് ഡോ. രേഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന്, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.നബീസ ബീവി, മറ്റ് സ്ഥിരം സമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംഘാടക സമിതി ഭാരവാഹികള്‍ പങ്കെടുത്തു.