മാമ്മൂട്: സോഫ്റ്റ്വേര്‍ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ പരിശീലനക്കളരി കമ്പ്യൂട്ടര്‍ ലാബില്‍ സംഘടിപ്പിച്ചു. കംമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ക്ലാസുകള്‍ നയിച്ചു.
സോഫ്റ്റ്വേര്‍ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് ഉബുണ്ടു സോഫ്റ്റ് വേര് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാനും സ്കൂളില്‍ സൗകര്യമുണ്ടായിരിക്കും.
പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര് എന്‍.സി. കുര്യന്, കൈറ്റ് മാസ്റ്റര്‍ ഷാനില്‍ ജോസഫ്, കൈറ്റ് മിസ്ട്രസ് സ്മിത സി. തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ഇന്‍സ്റ്റാളേഷനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് സെന്റ് ഷന്താള്‍സ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 9446861345.