കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയിൽ ആയുഷിന്റെ ഭാഗമായി പോഷകാഹാര കുറവ് പരിഹരിക്കുക എന്ന വിഷയത്തിൽ പഞ്ചായത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കൂടരഞ്ഞി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ലിയ നടത്തിയ ബോധവൽക്കരണ ക്ലാസ് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു .
പഞ്ചായത്തിലെ ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ആറ് വയസുവരെയുള്ള കുട്ടികളുടെ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്കാണ് ക്ലാസ് നടത്തിയത്. ഇവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് പോഷൻ മാ.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജോസ് തോമസ്, വി.എസ്.രവീന്ദ്രൻ,ജെറീന റോയ്, ബിന്ദു ജയൻ, ബെൽബിൻ സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.